LYRIC

Kumbhappuzha song lyrics from the Malayalam movie ‘Partners‘ Starring Dhyan Sreenivasan, Shajon Kalabhavan, Satna Titus, Alexander Prasanth, Sanju Sivaram, Dinesh Kollappally, Devaki Rajendran, Neeraja Das, Aneesh Gopal, Sreekanth Murali, Rony David Raj, Madhusoodhan Rao, Harish Peradi in lead roles. ‘Kumbhappuzha’ is sung by Jassie Gift, and the music of the song is composed by Prakash Alex. Lyrics of the ‘Kumbhappuzha’ song from ‘Partners’ are written by B K Harinarayanan.

Kumbhappuzha Song Lyrics

തുളുനാടിൻ വീറും ചൊടിയും
ഇനി പാട് ഓമൽ കിളിയേ
കതിരോൻ്റെ തൂവെളിച്ചം
തൂവുന്നിതാ നാടൊന്നുണർന്നേ

ചന്തത്തിലുള്ളൊരു നാട്
ഇടനെഞ്ചത്തിലുള്ളൊരു നാട്
അമ്പമ്പോ അംബരംകണ്ണിട്ട ചുന്ദരിയാം നാട് (2x)

കുംഭപ്പുഴതാണ്ടിവരും
തെന്നൽ ചായും നാടാണേ
ചന്ദ്രക്കല പോലെ മിന്നും
കാസർകോഡാണേ
ചുണ്ടത്തണിവാമൊഴികൾ
ഓരോ കോണിൽ ഓരോന്നേ
തുളളിതുളു താളമോടെ
പാടെൻ കണ്ണേ

തെയ്യത്തിരുമുടിയായ് …
പൊങ്ങുന്നൊരു വനിയേ… (2x)
കോട്ടകെട്ടും നെഞ്ചിൽ തഞ്ചും അൻപാലീനാട്

താനതന്തിന….

കുംഭപ്പുഴതാണ്ടിവരും
തെന്നൽ ചായും നാടാണേ
ചന്ദ്രക്കല പോലെ മിന്നും
കാസർകോഡാണേ

ചന്തത്തിലുള്ളൊരു നാട്
ഇടനെഞ്ചത്തിലുള്ളൊരു നാട്
അമ്പമ്പോ അംബരംകണ്ണിട്ട ചുന്ദരിയാം നാട് (2x)

ആറ്റലകൾ നൂറ്റുതരും
കണ്ണാടിപ്പൂം പട്ടുംകൊണ്ടേ
ദാവണിയും ചൂടിവരും പെണ്ണാണുനാട്
മാമലയാം വാർമുടിയിൽ
കന്യാവനപ്പീലിക്കെട്ടായ്
കൊങ്കണിപ്പാട്ടീണമിടും നല്ലോരുനാട്
നെറുകയിൽ വെയിലുകൊണ്ടേ തെളിഞ്ഞതല്ലേ
കനവിനെ കനകമാക്കിടുവാൻ കിണഞ്ഞതല്ലേ
നന്മക്കുടം കൊണ്ടേ തണ്ണീർ തേവുന്ന നാട്

താനിനത്തിന……..

കുംഭപ്പുഴതാണ്ടിവരും
തെന്നൽ ചായും നാടാണേ
ചന്ദ്രക്കല പോലെ മിന്നും
കാസർകോഡാണേ
ചുണ്ടത്തണിവാമൊഴികൾ
ഓരോ കോണിൽ ഓരോന്നേ
തുളളിതുളു താളമോടെ
പാടെൻ കണ്ണേ

തെയ്യത്തിരുമുടിയായ് …
പൊങ്ങുന്നൊരു വനിയേ… (2x)
കോട്ടകെട്ടും നെഞ്ചിൽ തഞ്ചും അൻപാലീനാട്

താനതന്തിന….

Kumbhappuzha Video Song

Added by

Nikhil

SHARE

Your email address will not be published. Required fields are marked *


ADVERTISEMENT