Raree Rareeram lyrics from Malayalam Christian devotional album. Music and lyrics by Fr. Starzon kallikadan. Sung by Teena Mary Abraham. Latest Malayalam carol song

Raree Rareeram Lyrics

രാരീ രാരീരം ഈ രാവിൽ പാടീടാം
പാരിൻ നാഥനെ ഈ രാവിൽ വാഴ്ത്തിടാം
ആ താരിളം മേനിയിൽ ഒരു മുത്തമിന്നേകിടാം (2)
കുഞ്ഞുവാവയായ് നീ എൻ ഉള്ളിലിന്നു വാഴൂ…..
ഒരു കുഞ്ഞുവാവയായ് നീ എൻ ഉള്ളിലിന്നു വാഴൂ…..

(രാരീ രാരീരം ….)

സ്വർഗ്ഗലോകത്തുനിന്നു വന്നൊരീ താരകം
എൻ നെഞ്ചിലെ നൊമ്പരം മാറ്റിടും വിൺ താരകം(2)
പൊന്നു പൈതലായ് നീ എൻ കൂടെയുള്ള നേരമെല്ലാം
പൊന്നുപോൽ മിന്നിടും ഞാൻ പാരിലെന്നുമെന്നും

ദൂതർക്കൊപ്പം ഞാനും പാടും ഗ്ലോറിയ ഗീതകം
തിരുവവതാരം തിരുമധുരം പോൽ നന്മയാൽ മോഹനം
(രാരീ രാരീരം ….)

കാലമേറെയായി കാത്തിരുന്നു ഞാൻ നിന്നെ ഒന്നു കാണാൻ
ഓ…കണ്ണിനാനന്ദമയെൻ മുന്നിൽ ജാതനായി (2)

പൊന്നുമീറയും കുന്തിരിക്കവും കാഴ്ചയേകിടാം ഞാൻ
അമ്മ മേരി തൻ പൈതലേ നീ
നീതി സൂര്യനല്ലോ

നിന്റെ നാമവും നിന്റെ രൂപവും അത്ഭുതം ശോഭിതം
പാരിലെന്നുമെ ശാന്തിയേകുവാൻ വന്നൊരു സ്നേഹമേ

(രാരീ രാരീരം ….)

Click Here To get Karoake

Raree Rareeram Video Song

Added by

lyricsmall

SHARE

Your email address will not be published. Required fields are marked *

ADVERTISEMENT