LYRIC

Neelaravilai lyrics from Nithya Haritha Nayakan Malayalam Movie. Directed by AR Binuraj. Produced by Dharmajan Bolgatty, Manu Thachettu under the banner Aadhithya Creations. Starring Vishnu Unnikrishnan, Dharmajan Bolgatty, Indrans, Manju Pillai, Basil Joseph in lead roles. Music composed by Ranjin Raj. Lyrics were written by Kalika. Sung by M.G.Sreekumar, Sujatha Mohan.

Neelaravilai Lyrics

നീലരാവിലായ് വിരിഞ്ഞ പൂവേ…
എൻ ചാരെവന്നു നീ തലോടി മെല്ലെ
പാതി ചാരിരാവു മായുവോളം..
കണിപ്പൂവുപോലൊരുങ്ങി നിന്നതല്ലേ…
അഴകിതളായ്.. അരികിലൊരാൾ വിരിയുന്നാ
ചിരി നീട്ടിയോ നിലാവുപോലെ ….
നീലരാവിലായ് വിരിഞ്ഞ പൂവേ…
എൻ ചാരെവന്നു നീ തലോടി മെല്ലെ
പാതി ചാരിരാവു മായുവോളം..
കണിപ്പൂവുപോലൊരുങ്ങി നിന്നതല്ലേ…

രാ മഴത്തുള്ളികൾ ഉടുത്തീറനായ് ആതിര
ഈ വഴിത്താരയിൽ നിനക്കായി നോറ്റൊരമ്പലായ്
നാട്ടിളമാവിൻ തണലോരം ചായുറങ്ങേ
കാറ്റലയായെങ്കിൽ ഞാൻ…
പുഞ്ചവരമ്പോരം വീഴും പൂവരശ്ശിൻ
പൂമ്പൊടിയായെങ്കിൽ ഞാൻ….
കനവ് പൂക്കുമീ കരളു പാടി നിൻ
ചൊടിയിലയിലെ മധുമൊഴിയായ്….

കാർ മൊഴിച്ചേലിലോ മഴപ്പൂവുചൂടി ആവണി
നിൻ മിഴിക്കോണിലെ അരിപ്പൂവുപോലെ ആരതി
ആറ്റുവരമ്പോരം നിന്നെ കാത്തുലയും
രാക്കിളിയായിന്നു ഞാൻ …
ദാവണിപ്പെണ്ണിൻ മടിമെലെ ചായുറങ്ങും
പൂവിതളായിന്നു ഞാൻ ….
അരികിലാദ്യമായി വിരലു നീട്ടി നീ
പകലൊഴിയുമീ ഇലവഴിയിൽ…

നീലരാവിലായ് വിരിഞ്ഞ പൂവേ…
എൻ ചാരെവന്നു നീ തലോടി മെല്ലെ
പാതി ചാരിരാവു മായുവോളം..
കണിപ്പൂവുപോലൊരുങ്ങി നിന്നതല്ലേ…
അഴകിതളായ്.. അരികിലൊരാൾ വിരിയുന്നാ
ചിരി നീട്ടിയോ നിലാവുപോലെ ….

Neelaravilai Video Song

Added by

Nikhil

SHARE

Your email address will not be published. Required fields are marked *


ADVERTISEMENT