LYRIC
Chalakudi Chandaku Pokumbol Song Lyrics Written and Sung by Kalabhavan Mani.
Chalakudi Chandaku Pokumbol Song Lyrics
ചാലക്കുടി ചന്തയ്ക്കുപോകുമ്പോ..
ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാ…ൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്..
പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ…(2x)
പെണ്ണിന്‍റെ പഞ്ചാര പുഞ്ചിരി കണ്ടെകലാക്കിന്‍റെ കച്ചോടം(2x)
അന്നത്തെ ചന്തേലെ കച്ചോടം
പെണ്ണിന്‍റെ കൊട്ടേലെ മീനായി(2x)
ചാലക്കുടി ചന്തയ്ക്കുപോകുമ്പോ..
ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാ…ൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്..
പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ…
മീനും കൊണ്ടഞ്ചാറുവട്ടം അങ്ങോട്ടുമിങ്ങോട്ടുമോടീ ഞാന്‍(2x)
നേരംപോയ് മീനും ചീഞ്ഞ്
അന്നത്തെ കച്ചോടം വെള്ളത്തിലായ്(2x)
ചാലക്കുടി ചന്തയ്ക്കുപോകുമ്പോ..
ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാ…ൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്..
പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ…
പെണ്ണു ചിരിക്കണകണ്ടെന്‍റെ കച്ചോടം പോയല്ലോ കാശും പോയ്(2x)
ചന്ദനാ ചോപ്പുള്ള പെണ്ണ്
ചതിക്കണകാര്യം നേരാണേ(2x)
ചാലക്കുടി ചന്തയ്ക്കുപോകുമ്പോ..
ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാ…ൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്..
പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ…(2x)
No comments yet