LYRIC
Aanappooram song lyrics from Thrissur Pooram Theme Music Album by Colleagues’ Radio Club. Starring Aivin David James, Amal Saam Antony, Anoop V., Benny Louis, Byju P. J., Gireesh Kumar K., Giridhar N., Goury Parvathy N., Harikrishnan Narayana Pillai, Kiran Manohar, Prajeesh K. G., Rachana Sivan, Ragin K. R., Rajalakshmi S. Menon, Ramankutty Raman, Robin Raphael, Satheesh Nambiar, Shivani Anoop, Sinoy Antony, Sivan N. G., Sreehari Menon M., Sreehari Santhosh, Sreejith P. S., Sreenath K., Sreerag Prabhakaran, Thejas Varghese, Unnimon K. V., Varun Valsa, Vishnu Madhav Nair, Vishnu Prasad, Vishnuprasad V., Viswamol Viswambharan. Music composed by Viresh Sreevalsa. Aanappooram sung by Vineeth Sreenivasan. lyrics were written by Viresh Sreevalsa.
Aanappooram Song Lyrics
ആരവം
പൊന്നാന പുറമേറി… അഴകിൽ ചമഞ്ഞൊരുങ്ങി..
പൊൻ കോലമെഴുന്നള്ളി… ഈശൻ തിടമ്പെടുത്ത് ….
പഞ്ച വാദ്യം വേണം… പാണ്ടി മേളം വേണം…
പഞ്ചാരി മേളം കൊട്ടി കാലം കേറേണം…
കാലം കേറേണം…
പൊന്നാന പുറമേറി… അഴകിൽ ചമഞ്ഞൊരുങ്ങി..
പൊൻ കോലമെഴുന്നള്ളി… ഈശൻ തിടമ്പെടുത്ത് ….
പഞ്ച വാദ്യം വേണം… പാണ്ടി മേളം വേണം…
പഞ്ചാരി മേളം കൊട്ടി കാലം കേറേണം…
കാലം കേറേണം…
തിരുവമ്പാടി കണ്ണൻ്റെ എഴുന്നള്ളത്ത്
കരുമാടി ഗജരാജൻ മുതുകിലേറി
പാറമേക്കാവിലമ്മ വരവതുണ്ടേ
ചേലോത്ത മുത്തു മണി മാലയണിഞ്ഞ്
പുരുഷാരം വരവേൽക്കും പെരുമാളിൻ തിരുമുറ്റത്ത്
ആവേശം തിറ തുള്ളും നെഞ്ചിൽ തുടി കൊട്ട്…
ഇലഞ്ഞി ചുവടതില് ഇലകളുറഞ്ഞ് തുള്ളി
പതിവ് മറികടന്ന്… മേളം പൊടി പൊടിച്ചു…
മഠത്തിൽ വരവതില് താളം തുടിച്ചു നിന്നു…
മനസ്സ് മതിമറന്ന് കോരി തരിച്ചു നിന്നു…
കനവിൽ കണ്ട പൂരം ഉള്ളിൽ പിടച്ചു നിന്നെ
താളം പിടിച്ചു വിരലോളം… പകർന്നിരുന്നു
പൊന്നാന പുറമേറി… അഴകിൽ ചമഞ്ഞൊരുങ്ങി..
പൊൻ കോലമെഴുന്നള്ളി… ഈശൻ തിടമ്പെടുത്ത് ….
പഞ്ച വാദ്യം വേണം… പാണ്ടി മേളം വേണം…
പഞ്ചാരി മേളം കൊട്ടി കാലം കേറേണം…
ത തരികിട തക മേളം കൊട്ടണം…
തരികിട തിമൃതക കാലം കേറണം…
ചെമ്പട താളം മുറുകി ചെമ്പട
മർക്കട താളം പാണ്ടി പടയണി
ആർത്തു വിളിച്ചവരങ്ങനെയിങ്ങനെ
പല പല വർണ കുടയത് നീർത്തി…
കുടക്ക് കീഴെ ചാമരമോടെ
ആല വട്ടം വീശി…
അടിമുടിയങ്ങനെ മതിച്ച് മറയണ്
തിരുവുടലങ്ങനെ കുതിച്ച് കയറണ്
അതിരുകളങ്ങനെ പിടിച്ചുലയ്ക്കണ്
പെരുവിരലങ്ങനെ വിയർത്തൊലിക്കണ്
ഹരം പിടിക്കണ് കരം ഉയർത്തണ്
സ്വരം വിറക്കണ് മനം തളിർക്കണ്
പരം പൊരുളിന് മനസ്സ് നിറയണ പൂരം… പൊടി പൂരം…
പടരും നെഞ്ചകത്തു അഴകിൽ നിറഞ്ഞ താളം
വിരവിൽ കുതിച്ചുയർന്നു കാലം തുടിതുടിച്ചു
ഇരുട്ടിൽ ചുരുട്ടു പന്തമാളി പടർന്നിരുന്നു
ഒഴിയുമിടങ്ങളെല്ലാം പൂരം നിരന്നു നിന്നു
മടങ്ങും ഘടക പൂരം വിടചൊല്ലി പോകും നേരം
ഓളം നിറഞ്ഞ ഉള്ളിൽ മോഹം കലർന്നിരുന്നു
പതിവായി ഈ പൂരം… ഇതുപോലെ കൂടേണം
വിട ചൊല്ലും ഈ പൂരം… വരും കൊല്ലം കാണാനായി
No comments yet